രാജസ്ഥാനില്‍ കൊവിഡ് ബാധിച്ച് അറുപതു വയസ്സുള്ള സ്ത്രീ മരിച്ചു

രാജസ്ഥാന്‍: രാജസ്ഥാനില്‍ കൊവിഡ് ബാധിച്ച് അറുപതു വയസ്സുള്ള സ്ത്രീ മരിച്ചു. രാജസ്ഥാനിലെ ബിക്കാനീറിലെ ആശുപത്രിയിലാണ് മരണം നടന്നത്.

നാലുദിവസം മുമ്പാണ് ബിക്കാനീറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അറുപത് വയസ്സുള്ള സ്ത്രീയെ പ്രവേശിപ്പിച്ചത്.ഇവര്‍ വിദേശ യാത്രകളൊന്നും നടത്തിയിട്ടില്ലെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി രോഹിത് കുമാര്‍ സിംഗ് വ്യക്തമാക്കി.

രാജസ്ഥാനില്‍ 191 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ താലിബ്ഗ് ജമാഅത്ത് സമ്മളനത്തില്‍ പങ്കെടുത്ത് തിരികെ എത്തിയവരാണ്. ബന്‍സര, ബില്‍വാര, ജുന്‍ജുനു. ചുരു എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ് രോഗബാധിതരായ എട്ടുപേര്‍. ഇവരില്‍ രണ്ടുപേരുടെ പരിശോധനാ ഫലം ആദ്യം നെഗറ്റീവ് ആയിരുന്നെങ്കിലും പിന്നീട് പോസിറ്റീവ് ആയിത്തീരുകയായിരുന്നു.

Top