കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ ഒരോ ജനതയും സൈനികര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ഓരോ ജനതയും സൈനികര്‍ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങള്‍ പുലര്‍ത്തുന്ന ജാഗ്രത ആയിരക്കണക്കിന് ജീവിതങ്ങളെ സഹായിക്കുമെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.

നല്ല ഭക്ഷണവും ടെലിവിഷനും ഉള്‍പ്പടെ കുടുംബത്തോട് ഒപ്പമുള്ള നല്ല സമയമാണിതെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂവില്‍ ഇന്ന് രാജ്യം നിശ്ചലമാണ്. നിരത്തുകള്‍ ശൂന്യം, കടകള്‍ എല്ലാം അടഞ്ഞ് കിടക്കുന്നു, പൊതു ജനങ്ങള്‍ അവരവരുടെ വീടുകളില്‍ കൊവിഡ് പ്രതിരോധങ്ങളില്‍ ഏര്‍പ്പെടുന്നു, എന്നിങ്ങനെ ജനത കര്‍ഫ്യൂവില്‍ ഒരോ ഇന്ത്യക്കാരും ഭാഗമായി കഴിഞ്ഞു.

ഇന്ന് രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെയാണ് ജനത കര്‍ഫ്യൂ. ഈ സമയം ജനങ്ങള്‍ എല്ലാ വരും തങ്ങളുടെ വീടുകളില്‍ സമയം ചെലവഴിക്കണമെന്നാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

Top