കൊറോണില്‍ ; കോവിഡിന് ആയുര്‍വ്വേദ മരുന്നുമായി പതഞ്ജലി !

കോവിഡിന് ഫലപ്രദമായ മരുന്നോ വാക്സിനോ വികസിപ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ശാസ്ത്രലോകം. ഈ തീവ്ര പരിശ്രമങ്ങള്‍ ലോകത്തിന്റെ വിവധ കോണുകളില്‍ നടക്കുമ്പോള്‍ കോവിഡിനുള്ള ആയുര്‍വേദമരുന്നുമായി രംഗത്തെത്തിയിരിക്കുകയാണ് പതഞ്ജലി.

കൊറോണില്‍ എന്നാണ് മരുന്നിന്റെ പേര്. ജൂണ്‍ 23ന് ഉച്ചയ്ക്ക് 12മണിക്ക് മരുന്ന് പുറത്തിറക്കിക്കഴിഞ്ഞു.

“കൊറോണ വൈറസിനായി ആരെങ്കിലും മരുന്ന് വികസിപ്പിക്കുന്നതിനായി ലോകം മുഴുവന്‍ കാത്തിരിക്കുകയാണ്. കൊറോണ വൈറസിനായി ആദ്യത്തെ ആയുര്‍വേദ മരുന്ന് വികസിപ്പിച്ചതില്‍ ഇന്ന് ഞങ്ങള്‍ അഭിമാനിക്കുന്നു. ഇതിന് കൊറോനില്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നതെന്നും” – രാംദേവ് പറഞ്ഞു

തിങ്കളാഴ്ച വൈകീട്ടുതന്നെ പതഞ്ജലി ആയൂര്‍വേദ് ലിമിറ്റഡിന്റെ എംഡി ആചാര്യ ബാലകൃഷ്ണ ട്വിറ്ററില്‍ കോവിഡ് മരുന്നിന്റെ വരവറിയിച്ചിരുന്നു.

ഹരിദ്വാറിലെ ദിവ്യ ഫാര്‍മസിയും പതഞ്ജലി ആയൂര്‍വേദിക്സും ചേര്‍ന്നാണ് മരുന്നിന്റെ നിര്‍മാണം. ജയ്പൂരിലെ പതഞ്ജലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും (പിആര്‍ഐ) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെയും (നിംസ്) സംയുക്ത സംഘംനടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് വികസിപ്പിച്ചതെന്ന് കമ്പനി അവകാശപ്പെടുന്നു.

100 രോഗികളില്‍ ക്ലിനിക്കല്‍ പഠനം നടത്തിയതില്‍ 65 ശതമാനം രോഗികളും മൂന്ന് ദിവസത്തിനുള്ളില്‍ സുഖപ്പെട്ടതായി ബാബാരാംദേവ് മരുന്ന് പുറത്തിറക്കല്‍ ചടങ്ങില്‍ പ്രഖ്യാപിച്ചു. ഒരാഴ്ചകൊണ്ട് 100ശതമാനവും രോഗവുമുക്തിനേടാമെന്നാണ് അദ്ദേഹം പറയുന്നത്.

Top