കൊവിഡ് നിര്‍ണയിക്കാന്‍ അഞ്ചു മിനിറ്റ്; കണ്ടെത്തലുമായി ഒക്‌സ്ഫഡ്‌

ലണ്ടന്‍: അഞ്ച് മിനുട്ടിനുള്ളില്‍ കൊവിഡ് നിര്‍ണയിക്കാന്‍ സാധ്യമാവുമെന്ന് അവകാശപ്പെട്ട് ഓക്സ്ഫഡ് സര്‍വകലാശാലയിലെ ഗവേഷകര്‍. സര്‍വകലാശാലയിലെ ഫിസിക്സ് വിഭാഗം ഗവേഷകരാണ് പരിശോധന സംവിധാനം വികസിപ്പിച്ചിരിക്കുന്നത്.

2021 തുടക്കത്തില്‍ വാണിജ്യാടിസ്ഥാനത്തിനുള്ള ഉപകരണ നിര്‍മാണം ആരംഭിക്കുമെന്നും ആറ് മാസത്തിനുള്ളില്‍ ഉപകരണം വിപണിയിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സര്‍വകലാശാല അധികൃതര്‍ പ്രതികരിച്ചു. അതിവേഗം രോഗനിര്‍ണയം നടത്തേണ്ടുന്ന വിമാനത്താവളങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഈ ഉപകരണം ഉപയോഗിക്കാമെന്നും സര്‍വകാലാശാല അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Top