കോവിഡ് 19 ബാധിച്ച് ന്യൂയോര്‍ക്കില്‍ ഒരു മലയാളി കൂടി മരിച്ചു

ന്യൂയോര്‍ക്ക്: കോവിഡ് 19 ബാധിച്ച് ന്യൂയോര്‍ക്കില്‍ ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ മേക്കാട്ടില്‍ കുടുംബാഗം പരേതനായ പാസ്റ്റര്‍ തോമസ് വര്‍ഗീസിന്റെ മകന്‍ സുബിന്‍ വര്‍ഗീസാണ്(46) മരിച്ചത്.

മേക്കാട്ടില്‍ ഗ്രാഫിക്സ് പ്രിന്റിങ് പ്രസ് ഉടമയായിരുന്നു സുബിന്‍. ഭാര്യ: ജോസ്ലിന്‍ ജയ വര്‍ഗീസ്, മക്കള്‍: കെയ്റ്റ്ലിന്‍, ലൂക്ക്, ക്രിസ്റ്റിന്‍

ഇതോടെ കേരളത്തിനു പുറത്തു കോവിഡ് മൂലം മരിച്ച മലയാളികള്‍ 108 ആയി. ഏറ്റവും കൂടുതല്‍ മരണം യുഎഇയിലും (42) യുഎസിലും (38) ആണ്.

Top