ബ്രിട്ടണില്‍ കോവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; ആകെ മരിച്ച പ്രവാസികളുടെ എണ്ണം 16

ലണ്ടന്‍: ബ്രിട്ടണില്‍ ഒരു മലയാളി കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു.കണ്ണൂര്‍ ഇരിട്ടി വെളിമാനം സ്വദേശി സിന്റോ ജോര്‍ജ് (36) ആണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി സിന്റോ കോവിഡ് 19 സ്ഥിരീകരിച്ച് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

ലണ്ടനില്‍ മകളെ സന്ദര്‍ശിക്കാന്‍ എത്തിയ കൊട്ടാരക്കര സ്വദേശിനി ഇന്ദിരാ ഭാരതി എന്ന സ്ത്രീ ഇന്നലെ സെന്റ് ജോര്‍ജ് ആശുപത്രിയില്‍ വെച്ച് മരിച്ചിരുന്നു. സ്ട്രോക്കിനെ തുടര്‍ന്ന് ഒരുമാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. ഇതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.യു.കെയില്‍ ഇപ്പോള്‍ മൂന്നു മലയാളികളാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്.

കേരളത്തിനു പുറത്തു കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 16 ആയി. ഒരു നഴ്‌സ് ഉള്‍പ്പെടെ നാല് മലയാളികള്‍ ഞായറാഴ്ച വിദേശരാജ്യങ്ങളില്‍ മരിച്ചിരുന്നു. യുഎസില്‍ രണ്ടു പേരും അയര്‍ലന്‍ഡിലും സൗദി അറേബ്യയിലും ഒരാള്‍ വീതവുമാണ് മരിച്ചത്. കഴിഞ്ഞ ആഴ്ച ഒരു മലയാളി ഡോക്ടര്‍ ബ്രിട്ടനിലെ ബര്‍മിംങ്ങാമില്‍ മരിച്ചിരുന്നു. പെരിന്തല്‍മണ്ണ സ്വദേശിയായ ഹംസ പാച്ചേരി(80) ആണ് മരിച്ചത്.

Top