കോവിഡ് യുദ്ധത്തില്‍ താങ്കള്‍ വിജയിച്ചു; ഷി ജിന്‍പിങ്ങിനെ പ്രശംസിച്ച് കിം ജോങ് ഉന്‍

ബെയ്ജിംഗ്: കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാന്‍ ചൈന നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ പ്രശംസിച്ച് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ഷി ജിന്‍പിംഗിന് കിം ജോങ് ഉന്‍ വ്യക്തിപരമായി അഭിനന്ദന സന്ദേശമയച്ച കാര്യം കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

‘അഭിനന്ദനം അര്‍ഹിക്കുന്നു, അഭൂതപൂര്‍വ്വമായ പകര്‍ച്ചവ്യാധിക്കെതിരായ യുദ്ധത്തില്‍ വിജയിക്കാനായത് വളരെ വിലമതിക്കുന്നു’ കിം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനയച്ച കത്തില്‍ കുറിച്ചതായി ഉത്തരകൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി പറയുന്നു.

അതേസമയം ഉത്തരകൊറിയയ്ക്ക് മേല്‍ ദക്ഷിണ കൊറിയ നടത്തുന്ന സൈനിക നീക്കങ്ങള്‍ പ്രകോപനപരമാണെന്ന് ഉത്തര കൊറിയന്‍ സൈനിക പ്രതിനിധി വ്യക്തമാക്കിയതായും കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.സൈനിക സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനായി തയ്യാറാക്കിയ ആഭ്യന്തര കരാറുകള്‍ ദക്ഷിണ കൊറിയ ലംഘിച്ചതായി പ്രസ്താവനയില്‍ പറയുന്നു.

കോവിഡ് മഹാമാരി ഉത്തരകൊറിയയുടെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്നുവെന്ന് ദക്ഷിണകൊറിയന്‍ ചാര സംഘടനയുടെ വിലയിരുത്തല്‍. അന്താരാഷ്ട്ര ഉപരോധങ്ങളും നയപരമായ പരാജയങ്ങളും നേരത്തെ തന്നെ തകര്‍ത്ത ഉത്തരകൊറിയന്‍ സമ്പദ് വ്യവസ്ഥ മഹാമാരി കൂടി വന്നതോടെ കൂടുതല്‍ തകര്‍ച്ചയിലെത്തിയതെന്നായിരുന്നു ദക്ഷിണകൊറിയന്‍ ചാര ഏന്‍സിയുടെ വിലയിരുത്തല്‍.

Top