കൊവിഡ്: പള്ളികളിലെ തറാവീഹ് നമസ്‌കാരസമയം ചുരുക്കണമെന്ന് യു എ ഇ

ദുബൈ: കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ റമദാനിലെ രാത്രി നമസ്‌കാര (തറാവീഹ്) ത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി യുഎഇ ഭരണകൂടം. പള്ളികളില്‍ സംഘം ചേര്‍ന്നുള്ള തറാവീഹ് നമ്‌സ്‌കാരം പരമാവധി 30 മിനുട്ടില്‍ ഒതുക്കണമെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ഇശാ നമസ്‌കാരവും തറാവീഹും കൂടി അര മണിക്കൂറില്‍ കൂടാന്‍ പാടില്ല. നമസ്‌കാരത്തിന് എത്തുന്നവര്‍ പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. യുഎഇയില്‍ ഇതുവരെ 1414 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്.

Top