കൊറോണ പ്രതിരോധം; 100 ഹെക്ടര്‍ എസ്യുവി വിട്ടുനല്‍കാനൊരുങ്ങി എംജി മോട്ടോഴ്‌സ്

കൊറോണ മഹാമാരിക്കെതിരെ പിന്തുണയുമായി വീണ്ടും എംജി മോട്ടോഴ്‌സ് ഇന്ത്യ. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 100 ഹെക്ടര്‍ എസ്യുവി വിട്ടുനല്‍കിയാണ് എംജി പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നത്.

ആരോഗ്യ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊലീസ് എന്നിവര്‍ക്കാണ് ഹെക്ടര്‍ വിട്ടുനല്‍കുന്നത്. മേയ് മാസം അവസാനം വരെയാണ് എംജി 100 ഹെക്ടര്‍ വിട്ടുനല്‍കിയിട്ടുള്ളത്.

അതേസമയം, ബ്രിട്ടണില്‍ കൊറോണ വ്യാപനത്തെ തുടര്‍ന്ന് എംജിയുടെ 100 ഇലക്ട്രിക് എസ്യുവിയാണ് യുകെയിലുടനീളമുള്ള എന്‍എച്ച്എസ് ഏജന്‍സിക്ക് നല്‍കിയിരുന്നത്. ഇതിന് പിന്നാലെയാണ് എംജി ഇന്ത്യയിലെ കൊറോണ പ്രതിരോധനത്തിനായി ഹെക്ടര്‍ എസ്യുവി നല്‍കുന്നത്.

ഈ വാഹനത്തിന് ആവശ്യമായ ഇന്ധനവും ഡ്രൈവര്‍മാരേയും എംജി തന്നെ നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡീലര്‍ഷിപ്പുകളില്‍ നിന്നാണ് വാഹനങ്ങള്‍ അനുവദിക്കുക.

കൊറോണ പ്രതിരോധത്തിനായി വെന്റിലേറ്ററിന്റെ നിര്‍മാണം പുരോഗമിക്കുന്നതിനൊപ്പം സാനിറ്റൈസര്‍, മാസ്‌ക്, ഗ്ലൗസ്, ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവയും എംജി നല്‍കുന്നുണ്ട്. ഇതിനുപുറമെ, ആദ്യഘട്ടത്തില്‍ തന്നെ രണ്ടുകോടി രൂപയുടെ ധനസഹായവും എംജി മോട്ടോഴ്‌സ് പ്രഖ്യാപിച്ചിരുന്നു.

Top