കോവിഡ് നിരീക്ഷണത്തിലിരുന്ന പാലക്കാട് സ്വദേശിനി മരിച്ചു

dead-body

പാലക്കാട്: കോവിഡ് നിരീക്ഷണത്തിലിരുന്ന പാലക്കാട് സ്വദേശിനി മരിച്ചു. കടമ്പഴിപ്പുറം ചെട്ടിയാംകുന്ന് താഴത്തേതില്‍ മീനാക്ഷിയമ്മ(74)യാണ് മരിച്ചത്.

മകനൊപ്പം ചെന്നൈയിലായിരുന്ന ഇവര്‍ കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. പ്രാഥമിക പരിശോധനയില്‍ കോവിഡ് നെഗറ്റീവായിരുന്നതുമൂലം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഇവരെ പ്രമേഹസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ചൊവ്വാഴ്ച രാത്രിയോടെ ഇവര്‍ മരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം തൃശ്ശൂരിലേക്ക് കൊണ്ടുപോകും.

Top