കുടിയേറ്റ തൊഴിലാളികള്‍ക്ക് 10000 രൂപ വീതം നല്‍കണമെന്ന് കേന്ദ്രത്തോട് മമത ബാനര്‍ജി

കൊല്‍ക്കത്ത: കോവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് കേന്ദ്രസര്‍ക്കാര്‍ 10000 രൂപ നിക്ഷേപിക്കണമെന്ന ആവശ്യവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.കേന്ദ്രവും സംസ്ഥാന സര്‍ക്കാരും പഴിചാരല്‍ തുടരുന്നതിനിടെയാണ് മമത ബാനര്‍ജിയുടെ ആവശ്യം.

പിഎം കെയേര്‍സ് ഫണ്ടിന്റെ ഒരു ഭാഗം ഇതിനായി ചെലവഴിക്കണമെന്നും മമത ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് മമതയുടെ അഭ്യര്‍ഥന.

മഹാമാരി നിമിത്തം സമാനതയില്ലാത്ത സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് കുടിയേറ്റ തൊഴിലാളികള്‍ കടന്നുപോകുന്നത്. വിവിധ മേഖലകളിലായി തൊഴില്‍ ചെയ്യുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് 10000 രൂപ നല്‍കണം. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഇതിനായി പണം കണ്ടെത്താമെന്നും മമത ട്വിറ്ററില്‍ കുറിച്ചു.

Top