മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതര്‍ 500 കടന്നു; മരണം 27, ആശങ്ക !

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 47 പേര്‍ക്കു കൂടെ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 537 ആയി ഉയര്‍ന്നു. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് രോഗബാധിതരുടെ എണ്ണം 500 കടക്കുന്ന ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്ര. മുംബൈയില്‍ മാത്രം 278 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയിലെ അമരാവതിയില്‍ കഴിഞ്ഞ ദിവസം മരിച്ചയാള്‍ക്ക് കൊവിഡെന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് മരണ സംഖ്യ 27 ആകുകയും ചെയ്തു.

ധാരാവിയില്‍ മൂന്ന് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ ഒരാള്‍ മരിക്കുകയും ചെയ്തു.അതേസമയം, ധാരാവിയില്‍ മരിച്ചയാള്‍ക്ക് നിസാമുദ്ദീലെ മത സമ്മേളനത്തില്‍ പങ്കെടുത്ത മലയാളികളുമായി ഇടപഴകിയെന്ന് മുംബൈ പൊലീസ് പറഞ്ഞു. സമ്മേളനത്തില്‍ പങ്കെടുത്ത 10 പേര്‍ ധാരാവിയിലെ മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്. ഇതില്‍ നാല് പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ഇവര്‍ മാര്‍ച്ച് 24 ന് കേരളത്തിലേക്ക് മടങ്ങുന്നതിന് മുന്‍പ് മരിച്ചയാളുമായി അടുത്തിടപഴകിയെന്നാണ് പൊലീസ് പറയുന്നത്.

Top