കൊവിഡ്19; രാജ്യത്തൊട്ടാകെ ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി ഇന്ത്യയിലുടനീളമുള്ള എല്ലാ ടോള്‍ പ്ലാസകളിലെയും ടോള്‍ ശേഖരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചാതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ഏപ്രില്‍ 14 വരെയാണ് ടോള്‍ ശേഖരം നിര്‍ത്തി വച്ചിരിക്കുന്നത്.

അടിയന്തര സര്‍വീസുകള്‍ക്ക് തടസ്സമുണ്ടാകാതിരിക്കാനാണിതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഗതാഗത തിരക്ക് കുറഞ്ഞാല്‍ ടോള്‍ പിരിവ് പുനഃസ്ഥാപിക്കണമെന്നും ഹൈവേ അതോറിറ്റി ഗതാഗത മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ 70 ശതമാനം ടോള്‍ പിരിവും നടത്തിയിരുന്നത് ഫാസ്റ്റ് ടാഗ് വഴിയായിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ചയിലെ കണക്കുപ്രകാരം ഇത് 50 ശതമാനമായി കുറഞ്ഞിരുന്നു. മൊത്തം ടോള്‍ പിരിവിലും 50 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.

Top