9 മണിയ്ക്ക് ഹോട്ടൽ അടയ്ക്കാനാകില്ലെന്ന് അസോസിയേഷൻ

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണത്തിൻ്റെ പേരിൽ രാത്രി 9 മണിയ്ക്ക് ശേഷം ഹോട്ടലുകള്‍ അടയ്ക്കണമെന്നത നിര്‍ദേശം പ്രായോഗികമല്ലെന്ന് ഹോട്ടൽ ആൻ്റ് റെസ്റ്റോറൻ്റ് അസോസിയേഷൻ. രോഗവ്യാപനത്തിന് ഉത്തരവാദികള്‍ വ്യാപാരികളല്ലെന്ന് വ്യക്തമാക്കിയ സംഘടന നിയന്ത്രണം 9 മണി എന്നത് 11 മണിയായി നീട്ടണമെന്നും ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയക്കാരാണ് കൊവിഡ് നിയന്ത്രണങ്ങള്‍ കാറ്റിൽ പറത്തിയത്. ഇങ്ങനെയാണ് രോഗവ്യാപനമുണ്ടായതെന്നും ഇതിന് വ്യാപാരികള്‍ ഉത്തരവാദികളല്ലെന്നും ഹോട്ടൽ ആൻ്റ് റെസ്റ്റോറൻറ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജയപാൽ വ്യക്തമാക്കി.

സംസ്ഥാനത്ത് കൊവിഡ് 19 രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കൂടുതൽ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. രാത്രി 9 മണിയ്ക്ക് കടകള്‍ അടയ്ക്കണമെന്നും ബസുകളിൽ നിന്നു കൊണ്ടു യാത്ര പാടില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷണശാലകളിൽ പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണത്തിനും പരിമിതിയുണ്ട്. ഇന്നു മുതലാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തിൽ വരുന്നത്.

Top