സര്‍ക്കാര്‍ മേഖലയിലെ ദിവസവേതനക്കാര്‍ക്കും കരാര്‍ ജീവനക്കര്‍ക്കും ശമ്പളം നല്‍കാന്‍ ഉത്തരവ്‌

തിരുവനന്തപുരം: കൊറോണ പടര്‍ന്ന് പിടിക്കുന്നതിനാല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍
സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിലെ ദിവസവേതനക്കാര്‍ക്കും കരാര്‍ ജീവനക്കര്‍ക്കും ഈ സമയം ഡ്യൂട്ടിയായി കണക്കാക്കി ശമ്പളം നല്‍കാന്‍ ഉത്തരവിറക്കി ധനവകുപ്പ്.

ജീവനക്കാര്‍ക്ക് ജോലി ചെയ്യാന്‍ സാധിച്ചില്ലെങ്കിലും ശമ്പളം ലഭിക്കും. കരാര്‍ അധ്യാപകര്‍ക്കും ഉത്തരവ് ബാധമാണ്. വീട്ടിലിരിക്കുന്നതും ഡ്യൂട്ടിയായി കണക്കാക്കിയാണ് ഉത്തരവിറക്കിയത്.

കരാര്‍ ജീവനക്കാര്‍ക്ക് മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 30 വരെയുള്ള സമയമാണ് ഡ്യൂട്ടിയായി കണക്കാക്കുന്നത്. കരാര്‍ അധ്യാപകരുടേത് മാര്‍ച്ച് 19 മുതല്‍ 30വരെയുളള ദിവസങ്ങളാണ് ഡ്യൂട്ടി ദിവസങ്ങളായി കണക്കാക്കുന്നത്.

അതേ സമയം, കൊറോണയെ തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനപ്രകാരം വിവിധ ക്ഷേമ പെന്‍ഷനുകളുടെ വിതരണം ഇന്നു മുതല്‍ ആരംഭിച്ചു. 1300 കോടിരൂപയാണ് ആദ്യഘട്ട പെന്‍ഷന്‍ വിതരണത്തിനായി വേണ്ടിവരുന്നത്.

Top