നിരോധനാജ്ഞ ലംഘിച്ച് മലപ്പുറത്ത് അതിഥി തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം

മലപ്പുറം: കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങണം എന്നാവശ്യപ്പെട്ട് മലപ്പുറം ചട്ടിപ്പറമ്പില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം.

40തോളം അതിഥി തൊഴിലാളികള്‍ ചട്ടിപ്പറമ്പില്‍ അങ്ങാടിയിലൂടെ പ്ലക്കാര്‍ഡുകളേന്തിയാണ് പ്രതിഷേധ പ്രകടനം നടത്തിയത്.

രാവിലെ പത്തുമണിയോടെയാണ് നിരോധനാജ്ഞ ലംഘിച്ച് പ്രദേശത്ത് പ്രതിഷേധ പ്രകടനം നടന്നത്. ഉടനെ പോലീസ് സ്ഥലത്തെത്തി തൊഴിലാളികളെ ക്യാമ്പിലേക്ക് തിരികെയെത്തിച്ചു.

പ്രകടനത്തിന് നേതൃത്വം നല്‍കിയവര്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിരോധനാജ്ഞ ലംഘിച്ചതിന് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Top