കോവിഡ് ടെസ്റ്റിംഗ്; രാജ്യത്തെ ആദ്യത്തെ മൊബൈല്‍ ലാബ് ആരോഗ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു

ന്യൂഡല്‍ഹി: കോവിഡ് -19 ടെസ്റ്റിംഗിനായി ഇന്ത്യയുടെ ആദ്യത്തെ മൊബൈല്‍ ലാബ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പെട്ടെന്ന് എത്തിപ്പെടാന്‍ സാധിക്കാത്ത വിദൂരമേഖലകളില്‍ കൂടി പരിശോധനാ സൗകര്യങ്ങള്‍ ഉറപ്പു വരുത്താനാണ് മൊബൈല്‍ ലാബോറട്ടറി സംവിധാനം സജ്ജീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിദനം 25 ആര്‍ടി-പിസിആര്‍ ടെസ്റ്റുകള്‍ , 300 എലിസ ടെസ്റ്റുകള്‍, എന്നിവ ചെയ്യാന്‍ ശേഷിയുള്ളവയാണ് ഈ ലാബുകള്‍. ഇവയ്ക്ക് പുറമേ സിജിഎച്ച്എസ് നിരക്കനുസരിച്ച് ടിബി, എച്ച്‌ഐവി എന്നീ അധിക പരിശോധനകളും സാധ്യമാവും.

ഫെബ്രുവരിയില്‍ കേവലം ഒരു ലാബ് മാത്രമാണ് രാജ്യത്ത് കോവിഡ് പരിശോധനയ്ക്കായി ഉണ്ടായിരുന്നത്. ഇന്ന് രാജ്യത്തുടനീളം 953 ലബോറട്ടറികളുണ്ട്. ഇതില്‍ 699 എണ്ണം സര്‍ക്കാര്‍ ലാബുകളാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Top