കര്‍ണാടകയില്‍ ഇന്ന് 8,191 പേര്‍ക്ക് പുതുതായി കോവിഡ്

കര്‍ണാടകയില്‍ ഇന്ന് 8,191 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 10,421 പേര്‍ രോഗമുക്തിയും നേടി. 87 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ 7,26,106 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 6,02,505 പേര്‍ രോഗമുക്തി നേടി.

10,123 പേര്‍ക്കാണ് ഇതിനോടകം കര്‍ണാടകയില്‍ കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. സംസ്ഥാനത്ത് 1,13,459 സജീവ കേസുകളുണ്ടെന്ന് കര്‍ണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.

Top