കൊറോണ; ലോക് ഡൗണില്‍ പാവപ്പെട്ടവര്‍ക്ക് സഹായഹസ്തവുമായി സാനിയ മിര്‍സ

ഹൈദരാബാദ്: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം മുഴുവന്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യം ലോക്ക് ഡൗണ്‍ ആയതോടെ ഓരോ ദിവസത്തേയും കൂലിയെ ആശ്രയിച്ച് ജീവിക്കുന്നവരെ സഹായിക്കാന്‍ പണം സമാഹരിക്കുകയാണ് ടെന്നിസ് താരം സാനിയ മിര്‍സ.

‘ലോകം പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന ഈ ഘട്ടത്തില്‍ നമ്മളില്‍ പലര്‍ക്കും എല്ലാം ശരിയാവുന്നത് വരെ വീടുകളില്‍ തന്നെ കഴിയാനുള്ള സാഹചര്യമുണ്ട്. എന്നാല്‍ നമുക്ക് ചുറ്റുമുള്ള ആയിരക്കണക്കിന് ആളുകള്‍ക്ക് ഈ ഭാഗ്യമില്ല. അവരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്’- സാനിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അഞ്ചൂറിലധികം പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥരീകരിച്ചിരിക്കുന്നത്. പതിനഞ്ച് പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.

Top