രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത് 199 പേര്‍; ആകെ രോഗ ബാധിതര്‍ 6,412

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 30 പേരാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 199 ആയി ഉയര്‍ന്നു. ഇതില്‍ 25 പേര്‍ മഹാരാഷ്ട്രയിലും മൂന്നു പേര്‍ ഡല്‍ഹിയിലും ഒരാള്‍ ഗുജറാത്തിലുമാണ് മരിച്ചത്.

അതേസമയം 6,412 പേര്‍ക്ക് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 71 പേര്‍ വിദേശികളാണ്. നിലവില്‍ 5,709 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയിലുള്ളത്. 503 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു.

കോവിഡിന്റെ രാജ്യത്തെ ഹോട്സ്പോട് എന്ന് അറിയപ്പെടുന്ന മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 97 പേരാണ് ഇവിടെ മരിച്ചത്.

ആരോഗ്യ മന്ത്രാലയത്തിന്റെ രാവിലത്തെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്1,364 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.തൊട്ടുപിന്നിലുള്ള തമിഴ്നാടും ഇവിടെ 834 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 720പേര്‍ക്കും രാജസ്ഥാനില്‍ 463 പേര്‍ക്കും തെലങ്കാനയില്‍ 442 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്..

Top