93.92 ലക്ഷം കടന്ന് ഇന്ത്യയിലെ കോവിഡ് രോഗികള്‍

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 93,92,920 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,810 പേർക്കാണ് പുതിയതായി രോ​ഗം സ്ഥിരീകരിച്ചത്. ഇന്നലെ 496 പേർ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 1,36,696 ആയി. 88,0 2,267 പേരാണ് ഇതുവരെ രോ​ഗമുക്തി നേടിയത്.

 

ലോകത്ത് യു എസ് കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. യുഎസ്സില്‍ 1,36,10,357 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ആകെയുള്ള മരണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക(2,72,254), ബ്രസീല്‍ (1,72,637) എന്നിവിടങ്ങളാണ് ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങള്‍. ലോകത്താകെ 6.3 കോടി ആളുകള്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

 

അതേസമയം, പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കോവിഡ് വാക്സീൻ കുട്ടികൾക്കും പ്രായമായവർക്കും ഉടൻ നൽകില്ല എന്ന വിവരം പുറത്തു വന്നു. 18വയസിന് താഴെയും 65ന് മുകളിലും പ്രായമുള്ളവരിലും ക്ലിനിക്കൽ ട്രയൽ നടത്താത്തതാണ് വാക്സിൻ വൈകാൻ കാരണം.

Top