കോവിഡ്‌ 82ശതമാനം കുടുംബങ്ങളുടെയും സാമ്പത്തിക സ്ഥിതിയെ തകർത്തു

കൊറോണ വൈറസും ലോക്ഡൗണും കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിച്ചതായി സർവെ റിപ്പോർട്ട്. 82ശതമാനം ഇന്ത്യക്കാരും കോവിഡ് മൂലം സാമ്പത്തിക തകർച്ച നേരിട്ടു. ഡിജിറ്റൽ ലെൻഡിംഗ് പ്ലാറ്റ്ഫോമായ ഇന്ത്യലാന്റ്‌സാണ് രാജ്യവ്യാപകമായി സർവെ സംഘടിപ്പിച്ചത്.

അടച്ചിടലിലെതുടർന്ന് ജോലി നഷ്ടമായതും ശമ്പളംകുറച്ചതുമൊക്കെയാണ് സാമ്പത്തിക സ്ഥിതിയെ ബാധിക്കാനിടയാക്കിയത്.

5000 പേർ പങ്കെടുത്ത സർവ്വേയിൽ 84ശതമാനംപേരും ചെലവുകൾ വെട്ടിക്കുറച്ചുവെന്നും, 90ശതമാനംപേർ സാമ്പത്തികഭാവിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതായും ഇന്ത്യലെൻഡ്സിന്റെ റിപ്പോർട്ടിൽ പറയുന്നു.

പ്രതസന്ധിനേരിടാൻ 72ശതമാനംപേരും വ്യക്തിഗതവായ്പയെ ആശ്രയിക്കുമെന്നാണറിയിച്ചത്. ചികിത്സ, വിദ്യാഭ്യാസത്തിനുള്ള ഫീസ്, ഭവന അറ്റകുറ്റപ്പണികൾ എന്നിവയ്ക്കാകും മുൻഗണന നൽകുക. 76ശതമനംപേരും പുതിയ നിക്ഷേപങ്ങൾ നടത്താൻകഴിയില്ലെന്നും വ്യക്തമാക്കി.

Top