കൊവിഡ് പ്രതിസന്ധിയില്‍ ഹ്യുണ്ടായി

റെ പ്രതീക്ഷയോടെ കാത്തിരുന്ന ക്രെറ്റയുടെ ഏഴ് സീറ്റര്‍ പതിപ്പായ അല്‍കാസറിനെ കൊറിയന്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചത്. വൈകാതെ തന്നെ വാഹനം ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുമെന്നും ഹ്യുണ്ടായി അറിയിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ വാഹനത്തിന്റെ അരങ്ങേറ്റം വൈകുമെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി. നിലവിലെ കൊവിഡ് പ്രതിസന്ധിയാണ് അരങ്ങേറ്റത്തിന് കാലതാമസമെന്ന് കമ്പനി അറിയിച്ചു. മെയ് മാസത്തിന്റെ അവസാനത്തോടെ മാത്രമാകും വാഹനം വിപണിയില്‍ എത്തുക.

മറ്റ് പ്രദേശിക അരങ്ങേറ്റങ്ങളും മാറ്റിവെച്ചതായി കമ്പനി അറിയിച്ചു. ആറ്, ഏഴ് സീറ്റിംഗ് കോണ്‍ഫിഗറേഷനുകളിലാണ് അല്‍കാസര്‍ വാഗ്ദാനം ചെയ്യുന്നത്. ഒരേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി, അല്‍കാസറിന് അഞ്ച് സീറ്റര്‍ മോഡലുകളെക്കാള്‍ ദൈര്‍ഘ്യമേറിയ വീല്‍ബേസ് ഉണ്ട്.

Top