സംസ്ഥാനത്ത് നാല് പുതിയ കോവിഡ് ഹോട്‌സ്‌പോട്ടുകള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പുതിയ കോവിഡ് ഹോട്‌സ്‌പോട്ടുകള്‍ കൂടി.വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ പഞ്ചായത്ത്, മഞ്ഞള്ളൂര്‍ പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.ഇതോടെ സംസ്ഥാനത്താകെ 84 ഹോട്‌സ്‌പോട്ടുകളാണുള്ളത്. ഇവിടങ്ങളില്‍ കര്‍ശന നിയന്ത്രണം തുടരും.

വയനാട് മാനന്തവാടി സ്വദേശിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചതോടെയാണ് വയനാട് ജില്ലയില്‍ പുതിയ ഹോട്ട് സ്പോട്ടുണ്ടായത്. ഇയാളുടെ റൂട്ട് മാപ്പും ജില്ലാ ഭരണകൂടം പുറത്ത് വിട്ടുണ്ട്.

കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച റെയില്‍വേ ഉദ്യോഗസ്ഥന്റെ പ്രൈമറി കോണ്‍ടാക്ടുകള്‍ എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍, മഞ്ഞള്ളൂര്‍ പഞ്ചായത്തുകളിലായതിനാലാണ് ഇവ ഹോട്ട്‌സ്‌പോട്ടുകളായത്.
ഇതോടെ ഗ്രീന്‍ സോണിലുള്ള എറണാകുളം ജില്ലയുടെ സോണ്‍ സ്റ്റാറ്റസില്‍ മാറ്റമുണ്ടായേക്കും. ഇവിടെ രണ്ടിടത്തും നിലനിന്നിരുന്ന ഇളവുകള്‍ പിന്‍വലിച്ചിട്ടുണ്ട്. കടകള്‍ അടപ്പിച്ചു.

Top