കണ്ണൂര്‍ വിമാനത്താവളത്തില്‍ നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊവിഡ്

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ വിമാനത്താവളത്തിലെ സിഐഎസ്എഫ് കമാന്‍ഡന്റ് ഓഫീസ് അടച്ചു.

കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ഒരു ഉദ്യോഗസ്ഥന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.

ഇതുവരെ കണ്ണൂരില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന 44 സിഐഎസ്എഫ് ഉദ്യോഗസ്ഥരെ അടിയന്തരമായി ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലേക്ക് മാറ്റിയിട്ടുണ്ട്.

നിലവില്‍ 125 പേരാണ് ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഒരു കോവിഡ് മരണവും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 28-കാരനായ എക്‌സൈസ് ഡ്രൈവറാണ് മരിച്ചയാള്‍. ഇദ്ദേഹത്തിന് ചികിത്സ വൈകിയെന്ന് ആരോപിച്ച് സഹോദരന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

Top