കോവിഡ് പ്രതിസന്ധി; ഒറ്റ സ്‌ക്രീനുള്ള തിയേറ്ററുകൾ പലതും പൂട്ടാനൊരുങ്ങുന്നു

കോവിഡ് വ്യാപനംമൂലം സിനിമാ വ്യവസായം പ്രതിസന്ധി നേരിട്ടതോടെ ഒറ്റ സ്‌ക്രീനുള്ള തിയേറ്ററുകൾ പലതും പൂട്ടാനൊരുങ്ങുന്നു.രാജ്യത്തെ 6,327 ഒറ്റസ്‌ക്രീൻ തിയേറ്ററുകളിൽ 50ശതമാനവും പ്രവർത്തനം നിർത്തിയേക്കുമെന്നാണ് സൂചന.

ചെന്നൈയിലെ പ്രധാന തിയേറ്ററുകളായ എവിഎം രാജേശ്വരി, മഹാറാണി എന്നിവ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് ഈ മാസം ആദ്യംതന്നെ അറിയിച്ചിരുന്നു.

കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക, യു.പി, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള പലതിയേറ്ററുകളും പ്രതിസന്ധിനേരിടുകയാണ്.

ജീവനക്കാരുടെ ശമ്പളം, വൈദ്യുതി, പരിപാലന ചെലവ് എന്നിവ ഉൾപ്പടെ ചുരുങ്ങിയത് രണ്ടുലക്ഷം രൂപയെങ്കിലും പ്രതിമാസം വേണ്ടിവരുമെന്നാണ് തിയേറ്റർ ഉടമകൾ പറയുന്നത്.

Top