ലോക്ക്ഡൗണ്‍: പള്ളികള്‍ തുറക്കുന്നതില്‍ ഭിന്നത, ഇപ്പോള്‍ തുറക്കേണ്ടെന്ന് ഒരു വിഭാഗം

കൊച്ചി: ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ എറണാകുളം അങ്കമാലി അതിരൂപതയുടെ പള്ളികള്‍ തുറക്കുന്നതില്‍ ഭിന്നത. അതിരൂപത സംരക്ഷണ സമിതി പള്ളികള്‍ തുറക്കരുതെന്നാവശ്യപ്പെട്ട് കത്ത് നല്‍കി.

ലോക്ക്ഡൗണ്‍ പൂര്‍ണമായും മാറാതെ തുറക്കേണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. വൈദികരില്‍ പലരും 65 വയസ് കഴിഞ്ഞവരാണെന്നും വിശ്വാസികളുടെ എണ്ണം കുറക്കുമ്പോള്‍ കുര്‍ബാനയുടെ എണ്ണം കൂട്ടേണ്ടി വരുമെന്ന കാര്യത്തില്‍ സഭ സര്‍ക്കാരിനോട് വ്യക്തത തേടി.

അതേസമയം, പള്ളികള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് 16 ഫറോന അധികൃതരുമായി ബിഷപ്പ് വീഡിയോ കോണ്‍ഫറന്‍സ് നടത്തുമെന്നും ഇതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Top