ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ആപ്പിളും

വാഷിംഗ്ടൺ : ഗൂഗിളിനും മൈക്രോസോഫ്റ്റിനും പിന്നാലെ ഇന്ത്യയ്ക്ക് സഹായമെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് ആപ്പിളും. രാജ്യം കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ കടുത്ത പ്രതിസന്ധി നേരിടുമ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള എല്ലാ പിന്തുണയും ആപ്പിൾ നൽകുമെന്ന് സിഇഒ ടിം കുക്ക് അറിയിച്ചു. ട്വിറ്ററിലൂടെയാണ് ടിം കുക്ക് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയിൽ കൊറോണ വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ സഹായങ്ങൾ എല്ലാം തന്നെ രാജ്യത്തിന് നൽകുമെന്ന അദ്ദേഹം അറിയിച്ചു. ആപ്പിൾ കമ്പനിയിലെ ജീവനക്കാർക്ക് ഓഫീസിൽ വെച്ച് തന്നെ വാക്‌സിൻ കുത്തിവെപ്പ് നടത്താനുള്ള സൗകര്യം ഏർപ്പെടുത്തുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.

കൊറോണയ്‌ക്കെതിരെ പോരാടുന്ന രാജ്യത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയും ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയും രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ അവസ്ഥയിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ ശക്തമായ പിന്തുണ നൽകുന്നു എന്നാണ് കമ്പനികൾ അറിയിച്ചത്.

Top