കൊവിഡ് മാനദണ്ഡങ്ങൾ ലഘൂകരിച്ച് നേപ്പാൾ

കാഠ്മണ്ഡു: വിനോദശഞ്ചാരികളെ സ്വീകരിക്കാൻ കൊറോണ നിയമത്തിൽ ഭേദഗതിവരുത്തി നേപ്പാൾ. ഇനി മുതൽ കൊറോണ വാക്‌സിനെടുത്ത് നേപ്പാളിലെത്തുന്നവർക്ക് ക്വാറന്റൈനിൽ പോകേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് തീരുമാനം.

വിനോദസഞ്ചാരികൾ അവരുടെ നാട്ടിൽ നിന്നും വരുമ്പോൾ 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ ഫലവും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചതിന്റെ രേഖകളും ടൂറിസം വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യണം. ടിക്കറ്റ് എടുക്കുമ്പോഴും വിസ ആവശ്യത്തിനും രേഖകൾ ഹാജരാക്കണമെന്നും വിനോദസഞ്ചാര വകുപ്പറിയിച്ചു. ഇതുകൂടാതെ നേപ്പാളിലെത്തിയാൽ താമസിക്കാൻ തീരുമാനിച്ചിരുന്ന ഹോട്ടലുകളിലും റിസോർട്ടുകളിലും രേഖകൾ പരിശോധിക്കാനും സംവിധാനം ഉണ്ട്. നേപ്പാളിലെത്തിയാലും ഒരു പരിശോധന കൂടി സഞ്ചാരികൾ സ്വന്തം ചിലവിൽ നടത്തണം. ഇതുകൂടാതെ ഒരു ലക്ഷം നേപ്പാളി രൂപയുടെ ട്രാവൽ ഇൻഷൂറൻസും സഞ്ചാരികൾ എടുക്കണം.

കൊറോണ ലോക്ഡൗൺ മൂലവും ഇന്ത്യയുടെ അതിർത്തി അടച്ചതുമൂലവും വിനോദസഞ്ചാര മേഖലയിൽ വലിയ നഷ്ടമാണ് നേപ്പാളിന് സംഭവിച്ചത്. എത്രയും പെട്ടന്ന് സാധാരണ ഗതിയിലേക്ക് മടങ്ങാനാണ് ഭരണകൂടം വിനോദസഞ്ചാര മേഖലയിൽ നിയമം ലഘൂകരിച്ചത്.

Top