24മണിക്കൂര്‍ കോള്‍ സെന്റര്‍ സജ്ജം; ആറ് ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഇതാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് പിടിമുറുക്കിയ സാഹചര്യത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കൊവിഡ്- 19 കോള്‍ സെന്റര്‍ തുറന്നു. ആരോഗ്യവകുപ്പിന്റെ കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ പറഞ്ഞു.

ഇതിനോടകം തന്നെ നിരവധി ആളുകളാണ് സംശയനിവാരണത്തിനായി കോള്‍ സെന്ററിലേക്ക് വിളിക്കുന്നത്. എന്നാല്‍ ചിലര്‍ക്ക് ഫോണ്‍ കിട്ടുന്നില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു. ഈ സാഹചര്യം മറികടക്കാനാണ് ഹെല്‍പ് ലൈന്‍ നമ്പരുകള്‍ സജ്ജമാക്കിയത്. പൊതുജനങ്ങള്‍ക്ക് രോഗത്തെ സംബന്ധിച്ച എന്ത് സംശയങ്ങള്‍ക്കും ഈ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

0471 2309250, 0471 2309251, 0471 2309252, 0471 2309253, 0471 2309254, 0471 2309255 എന്നീ നമ്പരുകളില്‍ വിളിക്കാം.

ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ 21 പേര്‍ കോള്‍ സെന്ററില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. പരിശീലനം നേടിയ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലേയും എന്‍എച്ച്എമ്മിലേയും പബ്ലിക് ഹെല്‍ത്ത് ട്രെയിനിംഗ് സ്‌കൂളിലേയും ജീവനക്കാര്‍, നഴ്‌സിംഗ് കോളജ്, ജെഎച്ച്‌ഐ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ എന്നിവരും ഈ സംവിധാനത്തിന്റെ ഭാഗമാണ്.

Top