ലുധിയാനയില്‍ ഏഴ് ആര്‍ പി എഫ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ലുധിയാന(പഞ്ചാബ്): ഏഴ് ആര്‍ പി എഫ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ലുധിയാന റെയില്‍വേ സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഉദ്യോഗസ്ഥരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട നൂറോളം പേരെ ക്വാറന്റീന്‍ ചെയ്തു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2081 ആയി.

Top