തമിഴ്‌നാട്ടില്‍ ഒരു എംഎല്‍എയ്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ ഒരു എംഎല്‍എയ്ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ശ്രീപെരുമ്പത്തൂര്‍ എംഎല്‍എയും അണ്ണാ ഡിഎംകെ നേതാവുമായ കെ.പളനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം ചെപ്പോക്ക് എംഎല്‍എ, ജെ അന്‍പഴകന്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇദ്ദേഹം ഡിഎംകെ എംഎല്‍എയും ചെന്നൈ ചെപ്പോക്ക് മണ്ഡലത്തിലെ ജനപ്രതിനിധിയായിരുന്നു. മാത്രമല്ല ദക്ഷിണ ചെന്നൈയുടെ ചുമതലയുണ്ടായിരുന്ന ഡിഎംകെയുടെ സെക്രട്ടറിയുമായിരുന്നു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് മുന്‍ നിരയിലുണ്ടായിരുന്ന നേതാവായിരുന്നു അന്‍പഴകന്‍. രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ ജനപ്രതിനിധിയാണ് ഇദ്ദേഹം. ജൂണ്‍ 2നാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.

Top