കല്‍ബുര്‍ഗിയില്‍ മരിച്ചയാളെ ചികിത്സിച്ച ഡോക്ടര്‍ക്കും കൊറോണ സ്ഥിരീകരിച്ചു

ബെംഗളൂരു: കൊറോണ ബാധിച്ച് ഇന്ത്യയിലെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത് കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലാണ്. തീര്‍ത്ഥാടന വീസയില്‍ സൗദി സന്ദര്‍ശിച്ചു മടങ്ങിയ 74കാരനായ മുഹമ്മദ് ഹുസൈന്‍ സിദ്ധിഖിയാണ് ആദ്യം കൊറോണ ബാധിച്ച് മരിച്ചത്. ഇപ്പോഴിതാ ഇയാളെ ചികിത്സിച്ച ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചു എന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. ഇയാളെ നേരത്തെ നിരീക്ഷണത്തിലാക്കിയിരുന്നു. മരിച്ച വ്യക്തിയില്‍ നിന്നും നേരിട്ട് രോഗം ബാധിച്ച രണ്ടാമത്തെയാളാണ് ഇയാള്‍. നേരത്തെ മുഹമ്മദ് ഹുസൈന്‍ സിദ്ദിഖിയുടെ മകള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

മുഹമ്മദ് ഹുസൈന്‍ സിദ്ധിഖി സൗദിയില്‍ ഉംറ ചടങ്ങിനായി പോയിരുന്നു. ഇവിടെ നിന്നാണ് രോഗം വന്നതെന്നാണ് വിലയിരുത്തല്‍.

നേരത്തെ തന്നെ ആസ്ത്മ രോഗിയായിരുന്ന ഇയാള്‍. സൗദിയില്‍ നിന്ന് തിരിച്ചെത്തിയ ഇയാള്‍ക്ക് ചുമയും പനിയും വന്നതോടെ മാര്‍ച്ച് ആറിന് കല്‍ബുര്‍ഗിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ഇദേഹത്തിന്റെ വീട്ടിലെത്തി പരിശോധിച്ചിരുന്നു.

എന്നാല്‍ അസുഖം മാറിഞ്ഞതിനെ തുടര്‍ന്ന് മാര്‍ച്ച് 9-ന് കല്‍ബുര്‍ഗിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇയാളെ പ്രവേശിപ്പിക്കുകയായിരുന്നു. ന്യൂമോണിയക്കൊപ്പം കൊറോണ രോഗം ഉണ്ടെന്ന് സംശയിച്ചു ഡോക്ടര്‍മാര്‍ സാമ്പിളുകള്‍ പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. പിന്നീട് കൂടുതല്‍ പരിശോധനക്കായി സാമ്പിള്‍ ബെംഗളൂരുവിലേയ്ക്ക് അയക്കുകയായിരുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശം മറികടന്ന് കുടുംബാംഗങ്ങള്‍ സിദ്ദിഖിയെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് തിരിച്ചു നാട്ടിലേക്ക് കൊണ്ടുവരുന്ന വഴി മരണം സംഭവിക്കുകയായിരുന്നു.

Top