തിരുവനന്തപുരം രാമചന്ദ്രന്‍ വ്യാപാരശാലയിലെ 17 ജിവനക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം രാമചന്ദ്രന്‍ വ്യാപാരശാലയിലെ 17 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ന് പരിശോധിച്ച 81 സാമ്പിളുകളില്‍ 17 എണ്ണമാണ് പോസിറ്റീവായത്. ഇനിയും നിരവധി പേരുടെ ഫലം വരാനുണ്ട്.

വ്യാപാരശാലയിലെ സ്ഥിതി ഗുരതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ സ്ഥാപനത്തിലെ അറുപത്തിയൊന്ന് ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും ദിവസേന നൂറ് കണക്കിന് പേരാണ് വ്യാപാരശാലയില്‍ വന്നുപോയിരുന്നത്. ഇവരെ കണ്ടെത്തുകയെന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്.

രാമചന്ദ്രന്‍ വ്യാപാര ശാലയില്‍ ജോലി ചെയ്തിരുന്നവരില്‍ ഏറെയും തമിഴ്‌നാട്ടുകാരാണ്. സ്ഥാപനത്തിന് നിരവധി ബ്രാഞ്ചുകളുണ്ട്. കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പരിശോധന വര്‍ധിപ്പിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തലസ്ഥാനത്തെ ആര്‍ക്കൊക്കെ രോഗം ബാധിച്ചെന്ന് പരിശോധനയിലൂടെ മാത്രമേ വ്യക്തമാകു. രാമചന്ദ്രയില്‍ പോയി തുണി വാങ്ങിയവര്‍ ഉടന്‍ ആരോഗ്യകേന്ദ്രത്തില്‍ ബന്ധപ്പെടണമെന്നും പരിശോധനയക്ക് സ്വയമേ മുന്നോട്ട് വരണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

Top