കോവിഡ് വ്യാപനം രൂക്ഷം; തൃശൂരില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്ന് കലക്ടര്‍

തൃശൂർ : തൃശൂർ ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാൽ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ എസ്.ഷാനവാസ് അറിയിച്ചു. 7 ദിവസം കൊണ്ട് 6000 ലേറെ പേര്‍ക്കാണ് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 94 തദ്ദേശസ്ഥാപനങ്ങളിൽ നിയന്ത്രണം ശക്തമാക്കി. 30 തദ്ദേശസ്ഥാപന പ്രദേശങ്ങൾ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണാണ്.

കര്‍ശന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് തൃശൂർ ജില്ലയിൽ പുറപ്പെടുവിച്ചിരിക്കുന്നത്. കടകള്‍ 7 മണിക്കു ശേഷം തുറക്കാന്‍ പാടില്ല. സാമൂഹിക അകലം പാലിച്ചായിരിക്കണം ജനങ്ങള്‍ പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കേണ്ടത്. എല്ലാവരും കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഡിഎംഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പരിശോധിക്കുന്നതാണ്, തുടങ്ങിയ നിർദ്ദേശങ്ങളാണ് ജനങ്ങൾക്ക് നൽകിയിരിക്കുന്നത്. ജില്ലയില്‍ ഇതുവരെ 2.75 ലക്ഷം പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. അതിൽ തന്നെ 36,000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Top