പാക്കിസ്ഥാനിലും പിടിമുറുക്കി; കൊറോണ രോഗബാധിതരുടെ എണ്ണം മൂവായിരത്തിനടുത്തേയ്ക്ക്

ഇസ്ലാമാബാദ്: ആഗോള തലത്തില്‍ 59140 ഓളം പേരുടെ ജീവനെടുത്ത കൊറോണ വൈറസ് പാക്കിസ്ഥാനിലും പിടിമുറുക്കി കഴിഞ്ഞു. ഇവിടെ കൊറോണ ബാധിതരുടെ എണ്ണം മൂവായിരത്തിനടുത്തായി.

പഞ്ചാബ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ രോഗബാധിതരുടെ എണ്ണം ആയിരം കടന്നു.1072 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 40 പേര്‍ ഇവിടെ മരിച്ചെന്നാണ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ പറയുന്നത്. 130 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു.

സിന്ധ് പ്രവിശ്യയില്‍ 839 പേര്‍ക്കും ഖൈബര്‍ പഖ്്തൂണ്‍ക്വ 343, ബലൂചിസ്ഥാന്‍ 175, ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ 193, ഇസ്ലാമാബാദ് 75, പാക് അധീന കശ്മീര്‍ 11 എന്നിങ്ങനെയാണ് പാകിസ്ഥാനിലെ കണക്ക്.

കഴിഞ്ഞ ദിവസമാണ് കൊവിഡ് വ്യാപനം തടയാന്‍ 20 കോടി ഡോളര്‍ ലോകബാങ്ക് അനുവദിച്ചിരുന്നത്. രോഗവ്യാപനം തടയാന്‍ പാകിസ്ഥാന്‍ കൃത്യമായി ഇടപെടുന്നുണ്ടെന്നാണ് റേഡിയോ പാകിസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡിനെ നേരിടാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പറഞ്ഞു.

Top