സംസ്ഥാനത്ത് ഇന്ന് 75 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 90 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 75 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ വിദേശത്ത് നിന്നും വന്നവരും 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്.സമ്പര്‍ക്കം മൂലം ഇന്ന് മൂന്ന് പേര്‍ക്കാണ് രോഗം ബാധിച്ചത്.

കൊല്ലത്ത് 14 പേര്‍ക്കും മലപ്പുറത്ത് 11 പേര്‍ക്കും കാസര്‍ഗോഡ് 9 പേര്‍ക്കും തൃശ്ശൂര്‍ 8 പേര്‍ക്കും പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും എറണാകുളത്ത് 5 പേര്‍ക്കും തിരുവനന്തപുരം, വയനാട് ജില്ലകളില്‍ 3 പേര്‍ക്ക് വീതവും കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 4 പേര്‍ക്ക് വീതവും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഒരാള്‍ക്കു വീതവുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം 90പേര്‍ രോഗമുക്തി നേടുകയും ചെയ്തു. തിരുവനന്തപുരം 10, കൊല്ലം 4, പത്തനംതിട്ട 5, ആലപ്പുഴ 16, കോട്ടയം 3, എറണാകുളം 2, പാലക്കാട് 24 എന്നിങ്ങനെയാണ് നെഗറ്റീവായവരുടെ കണക്ക്.

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2697 ആയി. 1351 പേരാണ് ഇനി ചികിത്സയിലുള്ളത്. 1,25,307 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1989 പേര്‍ ആശുപത്രികളിലാണ്. 203 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,22,466 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 3019 സാംപിളുകളുടെ പരിശോധനാഫലം വരാനുണ്ട്.

സംസ്ഥാനത്ത് ഇതുവരെ കോവിഡ്-19 ബാധിച്ച് 20 പേരാണ് മരണമടഞ്ഞത്. ഇത് നമ്മുടെ സംസ്ഥാനത്തെ കണക്കാണ്. വിദേശരാജ്യങ്ങളിൽ ഇന്നലെ വരെ 277 മലയാളികളാണ് കോവിഡ് മൂലം മരിച്ചത്.

Top