കൊവിഡ്: കുവൈത്തില്‍ 1,658 പുതിയ രോഗികള്‍

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഇന്ന് 1,658 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതൊടെ കൊവിഡ് ബാധിതരുടെ എണ്ണം 335,874 ആയി. പുതിയതായി ഒമ്പത് മരണം റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 1,851 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 1,386 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 317,031 പേരുടെ രോഗം ഭേദമായിട്ടുണ്ട്.

ആകെ കൊവിഡ് ബാധിതരില്‍ 94.39 ശതമാനം പേരുടെയും രോഗം മാറി. 16,992 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 202 പേരുടെ നില ഗുരുതരമാണ്. പുതിയതായി 14,256 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ, 2,815,117 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 11.63 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Top