യുഎഇയില്‍ 1,508 പേര്‍ക്ക് കൂടി കൊവിഡ്, രണ്ടു മരണം

അബുദാബി: യുഎഇയില്‍ 1,508 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,477 പേര്‍ സുഖം പ്രാപിക്കുകയും രണ്ടു പേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 2,27,582  കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,62,486 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,40,248 പേര്‍ രോഗമുക്തരാവുകയും 1,900 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,338 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

Top