കൊവിഡ്; ഖത്തറില്‍ 128 പുതിയ രോഗികള്‍

ദോഹ: ഖത്തറില്‍ 128 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 116 പേര്‍ കൂടി രോഗമുക്തി നേടി. ആകെ 2,22,478 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയിട്ടുള്ളത്.

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 66 പേര്‍ സ്വദേശികളും 62 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 600 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 2,24,638 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 1,560 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 15,109 പരിശോധനകള്‍ കൂടി നടത്തി. ആകെ പരിശോധനകളുടെ എണ്ണം 2,280,397 ആയി.

Top