കൊവിഡ്; സൗദിയില്‍ 1,173 പുതിയ രോഗികള്‍; 13 മരണം

അബുദാബി: സൗദിയില്‍ 1,173 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,389 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്താകെ കോവിഡ് രോഗികളുടെ എണ്ണം 4,92,785 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,72,939 ഉം ആയി. ഇന്ന് 13 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,876 ആയി.

വിവിധ ആശുപത്രികളിലും മറ്റുമായി കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 11,970, ആണ്. ഇവരില്‍ 1,348 പേരുടെ നില ഗുരുതരമാണ്.ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.97 ശതമാനവും മരണനിരക്ക് 1.60 ശതമാനവുമാണ്.

Top