കോവിഡ്: സൗദിയില്‍ 1,142 പുതിയ കേസുകള്‍

ജിദ്ദ: സൗദിയില്‍ ഇന്ന് 1,142 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 1,089 പേര്‍ രോഗമുക്തി നേടി. സൗദിയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 4,39,847 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,23,795 ഉം ആയി. പുതുതായി 13 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ ആകെ മരിച്ചവരുടെ എണ്ണം 7,237 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 8,815 ആണ്. ഇവരില്‍ 1,329 പേരുടെ നില ഗുരുതരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.46 ശതമാനവും മരണനിരക്ക് 1.65 ശതമാനവുമായി തുടരുന്നു. റിയാദ് പ്രവിശ്യയില്‍ വീണ്ടും പുതിയ രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 336, മക്ക 250, കിഴക്കന്‍ പ്രവിശ്യ 158, മദീന 97, അസീര്‍ 60, ജീസാന്‍ 59, അല്‍ ഖസീം 52, തബൂക്ക് 37, ഹാഇല്‍ 32, നജ്‌റാന്‍ 25, അല്‍ബാഹ 19, വടക്കന്‍ തിര്‍ത്തി മേഖല 11, അല്‍ ജൗഫ് 6.

Top