കൊവിഡ്: സൗദി അറേബ്യയില്‍ 1,075 പുതിയ രോഗികള്‍

റിയാദ്: സൗദി അറേബ്യയില്‍ ഇന്നും രോഗമുക്തരുടെ എണ്ണം പുതിയ രോഗികളെക്കാള്‍ മുകളില്‍. 1,075 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ നിലവിലെ രോഗാവസ്ഥയില്‍ നിന്ന് 1,113 പേര്‍ സുഖം പ്രാപിച്ചതായി സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 11 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

രാജ്യമാകെ ഇന്ന് 110,254 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,28,952 ആയി. ഇതില്‍ 5,10,107 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,270 ആണ്. ചികിത്സയിലുള്ളവരുടെ എണ്ണം 10,575 ആയി കുറഞ്ഞു. ഇതില്‍ 1,433 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.4 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.

Top