നവജാത ശിശുക്കളുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍

Baby

കൊല്‍ക്കത്ത: ആള്‍ താമസമില്ലാത്ത വീടിന്റെ പരിസരത്ത് 14 നവജാത ശിശുക്കളുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍. കൊല്‍ക്കത്തയിലെ രാജാ റാം മോഹന്‍ റോയ് സരണിയില്‍ നിന്ന്‌ ഞായറാഴ്ചയാണ്‌ ശുചീകരണ തൊഴിലാളികള്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഇതിന് പിന്നില്‍ ഗര്‍ഭച്ഛിദ്രം നടത്തുന്ന റാക്കറ്റിന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
മൃതദേഹങ്ങളില്‍ പലതും അഴുകിയ നിലയിലായിരുന്നു. എന്നാല്‍ ചിലത് അധികം പഴക്കമില്ലാത്തതാണെന്നും പൊലീസ് പറഞ്ഞു. എവിടെ നിന്നാണ് മൃതദേഹങ്ങള്‍ വന്നതെന്ന് അറിയില്ല. ആളൊഴിഞ്ഞ പ്രദേശമായതു കൊണ്ടാകാം മൃതദേഹങ്ങള്‍ ഇവിടെ ഉപേക്ഷിച്ചതെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നതായും കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

Top