കൊവാക്‌സിന്‍ 12 വയസ്സിന് മുകളിലുള്ള കുട്ടികളില്‍ പരീക്ഷിക്കാം

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഭാരത് ബയോടെകിന്റെ കൊവാക്‌സിന് ക്ലിനിക്കല്‍ ട്രയല്‍ വിഭാഗം അനുമതി. ഇതോടെ 12 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികളില്‍ വാക്‌സിന്‍ കുത്തിവെച്ച് പരീക്ഷണം നടത്താം. വാക്‌സിന്റെ രണ്ടാംഘട്ട പരീക്ഷണത്തില്‍ 12 വയസ്സിന് മുകളിലുള്ള കുട്ടികളില്‍ വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയിരുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഭാരത് ബയോടെക് വികസിപ്പിച്ചെടുത്തിട്ടുള്ള കൊറോണ വൈറസ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്.

ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി ഫലപ്രാപ്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ സമര്‍പ്പിക്കാത്ത കോവാക്‌സിന് ഡിജിസിഎ അടിയന്തര ഉപയോഗത്തിന് അംഗീകാരത്തിന് നല്‍കിയത് രാഷ്ട്രീയ വിവാദങ്ങള്‍ക്കും കാരണമായിരുന്നു. ഇതോടെ കോവിഷീഡായിരിക്കും ആദ്യഘട്ടത്തില്‍ ഉപയോഗിക്കുകയെന്നും മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കി ഫലപ്രാപ്തി വിലയിരുത്തിയ ശേഷം മാത്രമായിരിക്കും കോവാക്‌സിന്‍ ഉപയോഗിക്കുകയെന്നും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ അവസാനിക്കുന്നതുവരെ വാക്‌സിന്റെ ഉപയോഗം ഒഴിവാക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തിനും കേന്ദ്ര ആരോഗ്യമന്ത്രി മറുപടി നല്‍കിയിരുന്നു. ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് വാക്‌സിന്റെ വകഭേദത്തിനെതിരെ വാക്‌സിന്‍ പ്രവര്‍ത്തിച്ചേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.

Top