ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള കോവാക്സിന് അനുമതി നല്‍കി ഡിസിജിഐ

ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിന് അനുമതി നല്‍കി ഡിസിജിഐ. ഭാരത് ബയോട്ടെക്കിന്റെ കോവാക്സിനാണ് അനുമതി ലഭിച്ചത്. 12നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ അടിയന്തര ഉപയോഗത്തിനാണ് അനുമതി കിട്ടിയിരിക്കുന്നത്.

ഇതോടെ ഇന്ത്യയില്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി ലഭിച്ച രണ്ടാമത്തെ വക്സിനായി കോവാക്സിന്‍. നേരത്തെ സൈഡസ് കാഡിലയുടെ വാക്സിന്‍ 12 വയസിന് മുകളിലുള്ള കുത്തികളില്‍ ഉപയോഗിക്കാന്‍ അനുമതി ലഭിച്ചിരുന്നു.

28 ദിവസത്തെ ഇടവേളയിലാണ് കുട്ടികളില്‍ കൊവിഡ് വാക്സിന്‍ നല്‍കുന്നത്. മുതിര്‍ന്നവരിലും ഇതേ ഇടവേളയിലാണ് കൊവിഡ് വാക്സിന്‍ നല്‍കുന്നത്.

Top