കുട്ടികളിൽ കൊവാക്സീൻ ഉപയോ​ഗിക്കാം; അടിയന്തര ഉപയോ​ഗാനുമതിയായി

ഡൽഹി: കുട്ടികളിൽ കൊവാക്സീൻ ഉപയോഗത്തിന് അടിയന്തര അനുമതിയായി. ആറ് മുതൽ പന്ത്രണ്ട് വയസു വരെ പ്രായമുള്ള കുട്ടികളിൽ വാക്സീൻ്റെ അടിയന്തര ഉപയോഗത്തിനാണ് ഡിസിജിഐ അനുമതി നൽകിയത്. വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

എന്നാൽ സുരക്ഷയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ നൽകാൻ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.നിലവിൽ പ്രായപൂർത്തിയാവാത്ത കുട്ടികളിൽ 15നും 18നും ഇടയിൽ വരുന്നവർക്ക് നൽകുന്ന കോവിഡ് വാക്‌സിൻ കോവാക്‌സിനാണ്.

കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിയെങ്കിലും പ്രതിദിന കേസുകളിൽ കേരളം രാജ്യത്ത് ഇപ്പോഴും മുന്നിൽ തന്നെയുണ്ടെന്ന് കണക്കുകൾ. ഏപ്രിൽ മാസത്തിൽ മാത്രം കേരളത്തിൽ 7039 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പഴയ മരണം ഇപ്പോഴും കൂട്ടത്തോടെ പട്ടികയിൽ കയറ്റുന്നതിനാൽ മരണക്കണക്കിലും കേരളം മുന്നിൽ തുടരുകയാണ്.

Top