കൊവിഡിനെതിരെ കൊവാക്സിൻ ഫലപ്രദമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡിനെതിരെ കൊവാക്സിൻ ഫലപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനിതകമാറ്റം വന്ന യുകെ വൈറസിന് ഉൾപ്പെടെ കൊവാക്സിൻ ഫലപ്രദമാണ്. കൊവാക്സിനുമായി ബന്ധപ്പെട്ട സംശയങ്ങൾ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

“വാക്സിനെടുക്കാൻ ജനങ്ങൾക്കിടയിൽ വിമുഖത ഉണ്ടായിരുന്നു. ഇപ്പോൾ, മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ ഇടക്കാല റിസൽട്ട് ഐസിഎംആർ പുറത്തുവിട്ടിട്ടുണ്ട്. അതനുസരിച്ച് 81 ശതമാനം ഫലപ്രാപ്തി വാക്സിനുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തീവ്രവലക്ഷണങ്ങളുള്ള കൊവിഡും കൊവിഡ് മരണങ്ങളും തടയാൻ ഈ വാക്സിനു കഴിയുമെന്നാണ് പുറത്തുവിട്ടിരിക്കുന്നത്. അതുകൊണ്ട് ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ കൊവിഷീൽഡിനൊപ്പം കൊവാക്സിനും വിമുഖത ഒഴിവാക്കി സ്വീകരിക്കാൻ ജനങ്ങൾ തയ്യാറാവണം.”- മുഖ്യമന്ത്രി വ്യക്തമാക്കി

മാർച്ച് 9ന് 21 ലക്ഷം ഡോസ് വാക്സിൻ എത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിൻ സൈറ്റിൽ രജിസ്ട്രേഷൻ സുഗമമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Top