കോവാക്സീൻ ‘ട്രയൽ’ പരീക്ഷണം അവസാനിപ്പിക്കുന്നു

ന്യൂഡൽഹി : ഇന്ത്യയുടെ കോവിഡ് പ്രതിരോധ കുത്തിവയ്പിന്റെ ഭാഗമായ കോവാക്സീൻ പരീക്ഷണാർഥം നൽകുന്നത് അവസാനിപ്പിക്കുന്നു. മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഇടക്കാല റിപ്പോർട്ടിൽ മികച്ച ഫലപ്രാപ്തി ചൂണ്ടിക്കാട്ടിയതു പരിഗണിച്ചാണിത്. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്കു കീഴിലെ വിദഗ്ധ സമിതി ഇതിനുള്ള ശുപാർശ നൽകി. അന്തിമ തീരുമാനം ഡിസിജിഐയുടേതാണ്.

കോവാക്സീന് അടിയന്തര അനുമതി നൽകുന്ന ഘട്ടത്തിൽ മൂന്നാം ഘട്ട ട്രയൽ പൂർത്തിയായിരുന്നില്ല. ഇതു പരിഗണിച്ചാണ് പരീക്ഷണാർഥം കുത്തിവയ്പ് നൽകിയാൽ മതിയെന്നു തീരുമാനിച്ചത്.ഇതുപ്രകാരം കോവാക്സീൻ സ്വീകരിക്കുന്നയാൾ പ്രത്യേക സമ്മതപത്രത്തിൽ ഒപ്പിടണം. വാക്സീൻ മൂലം വിപരീതഫലമുണ്ടായെന്നു തെളിഞ്ഞാൽ നഷ്ടപരിഹാരം അടക്കം കമ്പനി നൽകണമെന്നതായിരുന്നു വ്യവസ്ഥ.

Top