വാക്‌സിന്‍ പട്ടികയില്‍ കോവാക്‌സിന്‍ ഉള്‍പ്പെടുത്തണം; അനുമതി തേടി ഇന്ത്യ

ന്യൂഡല്‍ഹി: ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകളുടെ പട്ടികയില്‍ ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിനായ കൊവാക്‌സിനെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ലോകാരോഗ്യ സംഘടനയെ സമീപിച്ച് ഇന്ത്യ. കൊവാക്‌സിന്‍, കൊവീഷീല്‍ഡ് എന്നീ ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിനുകളാണ് ഇന്ത്യയില്‍ പ്രധാനമായും വിതരണം ചെയ്യുന്നത്. ഇതില്‍ കൊവീഷീല്‍ഡിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം കൊവാക്‌സിനും അംഗീകാരം നല്‍കണമെന്നാണ് ആവശ്യം.

വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം വിവിധ രാജ്യങ്ങള്‍ പ്രവേശാനുമതി നല്‍കുന്ന സാഹചര്യത്തില്‍ കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പല രാജ്യങ്ങളും അനുമതി നിഷേധിക്കുന്നുവെന്നത് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതിന്റെ സാഹചര്യത്തിലാണ് കേന്ദ്രം അംഗീകാരത്തിനുള്ള നടപടികള്‍ വേഗത്തിലാക്കിയത്.

 

Top